Categories: Gossips

ലാലേട്ടന്‍ താടിയെടുക്കുന്നു; ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി !

നീണ്ട ഇടവേളയ്ക്കു ശേഷം താടിയില്ലാത്ത ലുക്കില്‍ മോഹന്‍ലാല്‍ വരുന്നു. സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ’ത്തിനു വേണ്ടിയാണ് ലാല്‍ താടിയെടുക്കുന്നത്. ‘എന്നും എപ്പോഴും’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ‘ഹൃദയപൂര്‍വം’. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.

സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ തിരക്കുകള്‍ കാരണം നീണ്ടുപോകുകയായിരുന്നു. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്. കോമഡി ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. എംപുരാന്‍, ബറോസ് എന്നീ സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago