Categories: latest news

ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യം: മോഹൻലാൽ

പുതുമുഖ സംവിധായകരോടൊപ്പം കഥാപാത്രങ്ങൾ ചെയ്യാൻ വിസമ്മതിക്കാറുണ്ടെന്ന വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ. നിരവധി പുതുമുഖ സംവിധായകരുടെ കഥകൾ താൻ കേൾക്കാറുണ്ട് എന്നാണ് മോഹൻലാൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

പലരും പറയുന്നതുപോലെ തന്നിലേക്ക് കഥ പറയാൻ പുതിയ സംവിധായകർക്ക് എത്തുന്നതിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ട ആവശ്യമില്ല. എന്നാൽ ഞാൻ കേൾക്കുന്ന കഥകളെല്ലാം അവർ മോഹൻലാലിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. തന്റെ പഴയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല കഥകളും.

ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യം. പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും പുതുമ വേണമല്ലോ. മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാൽ പ്രേക്ഷകർക്ക് ബോറടിക്കില്ലേ എന്നും മോഹൻലാൽ പറയുന്നു.

നവാഗതനായ തരുൻ മൂർത്തിയുടെ സിനിമയാണ് ഞാനിപ്പോൾ ചെയ്യുന്നത്. എട്ടുവർഷത്തോളമെടുത്താണ് ഈ സിനിമ തയ്യാറാക്കുന്നത്. ഇത്തരത്തിലുള്ള കഥകൾക്കാണ് ഞാൻ കാത്തിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ നേരിനെ കുറിച്ചും മോഹൻലാൽ സംസാരിച്ചു. നേര് പോലുള്ള ചെറിയ സിനിമകൾ ചെയ്യാനും തനിക്ക് ഇഷ്ടമാണ്. നേര് എന്ന സിനിമ ഞാൻ ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോൾ ചെയ്യുന്ന തരുൺ മൂർത്തിയുടെ സിനിമയും ഫ്രഷ് സബ്ജക്ടാണ്. അങ്ങനെയുള്ള സിനിമകൾ ചെയ്യുമ്പോൾ മാത്രമേ നമുക്ക് നമ്മളെ മടുക്കാതിരിക്കുകയുള്ളൂവെന്നുമാണ് മോ​ഹൻലാൽ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

14 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

14 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

15 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago