Categories: latest news

മലയാള സിനിമയില്‍ മോശം അനുഭവം നേരിട്ടതായി പലരും പറഞ്ഞിട്ടുണ്ട്: സുമലത

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയില്‍ സംഭവിച്ച കാര്യങ്ങളില്‍ പ്രതികരിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത. പലരും മലയാള സിനിമയെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നേരത്തെയും കേട്ടിരുന്നതായും അത്തരം അനുഭവങ്ങള്‍ തന്നോട് പങ്കുവച്ചിട്ടുണ്ടെന്നും സുമലത ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ മാത്രമല്ല. പണ്ടും സിനിമാ മേഖലയില്‍ ഇത്തരം സംഭവങ്ങള് നടന്നിട്ടുണ്ട്. അവസരങ്ങള്‍ക്ക് സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഉപദ്രവിക്കുമെന്നും പിന്തുടര്‍ന്ന് വേട്ടയാടുന്നുവെന്നും ചിലര്‍ പറഞ്ഞതായി സ്ത്രീകള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടും തുറന്നു പറയാന്‍ സ്ത്രീകള്‍ക്ക് പേടിയായിരുന്നു. തുറന്നു പറയുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന കാലമായിരുന്നു അന്ന്. എന്നാല്‍ ഇന്നതില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സുമലത പറയുന്നു.

എന്നാല്‍ ഒരിക്കലും ഇത്തരം സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടില്ല. എന്നാല്‍ ഇതെല്ലാം ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല എന്നത് കൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാന്‍ തനിക്ക് സാധിക്കില്ല. മലയാളത്തില്‍ എന്തുകൊണ്ട് ഇത്രയധികം പ്രശ്‌നങ്ങള്‍ നടക്കുന്നു എന്നെനിക്കറിയില്ല. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് ഞാന്‍ പണ്ട് കേട്ടിട്ടുണ്ട് എന്നും സുമതല പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago