Categories: Gossips

ഗോട്ടില്‍ വില്ലന്‍ വിജയ് തന്നെയെന്ന് ആരാധകര്‍; അജിത് അതിഥി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ !

വിജയ് ചിത്രം ഗോട്ടില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇപ്പോള്‍ സിനിമാലോകം. ഒരു സൂപ്പര്‍താരമാണ് ഗോട്ടില്‍ വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പ്രധാന വില്ലനായി എത്തുകയെന്നാണ് വെങ്കട് പ്രഭു കഴിഞ്ഞ ദിവസം പറഞ്ഞത്. അത് മോഹന്‍ലാല്‍ ആണോയെന്ന സംശയം മലയാളി സിനിമ പ്രേമികള്‍ക്കിടയില്‍ ഉണ്ട്.

വെങ്കട് പ്രഭുവിനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ആണോ വെങ്കട് പ്രഭു ഉദ്ദേശിച്ച സര്‍പ്രൈസ് വില്ലന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ അല്ല പ്രധാന വില്ലനെന്നും മറ്റൊരു പ്രമുഖ താരം വില്ലന്‍ വേഷത്തിലെത്തുമെന്നും അതാണ് ഈ സിനിമയിലെ വലിയ സര്‍പ്രൈസ് എന്നും വെങ്കട് പ്രഭു ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ഗോട്ട് ട്രെയ്ലര്‍ ഡീകോഡ് ചെയ്ത വിജയ് ആരാധകര്‍ ആരായിരിക്കും വില്ലന്‍ എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഒന്നിലേറെ വേഷങ്ങള്‍ ആണ് വിജയ് ഗോട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിജയ് തന്നെയായിരിക്കും സിനിമയിലെ വില്ലനെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതേസമയം മങ്കാത്തയിലെ അജിത് കഥാപാത്രത്തെ വില്ലനായി വെങ്കട് പ്രഭു അവതരിപ്പിച്ചേക്കുമെന്ന് കരുതുന്നവരും ഉണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

38 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago