വിജയ് ചിത്രം ഗോട്ടില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇപ്പോള്‍ സിനിമാലോകം. ഒരു സൂപ്പര്‍താരമാണ് ഗോട്ടില്‍ വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പ്രധാന വില്ലനായി എത്തുകയെന്നാണ് വെങ്കട് പ്രഭു കഴിഞ്ഞ ദിവസം പറഞ്ഞത്. അത് മോഹന്‍ലാല്‍ ആണോയെന്ന സംശയം മലയാളി സിനിമ പ്രേമികള്‍ക്കിടയില്‍ ഉണ്ട്.
വെങ്കട് പ്രഭുവിനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ആണോ വെങ്കട് പ്രഭു ഉദ്ദേശിച്ച സര്‍പ്രൈസ് വില്ലന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ അല്ല പ്രധാന വില്ലനെന്നും മറ്റൊരു പ്രമുഖ താരം വില്ലന്‍ വേഷത്തിലെത്തുമെന്നും അതാണ് ഈ സിനിമയിലെ വലിയ സര്‍പ്രൈസ് എന്നും വെങ്കട് പ്രഭു ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ഗോട്ട് ട്രെയ്ലര്‍ ഡീകോഡ് ചെയ്ത വിജയ് ആരാധകര്‍ ആരായിരിക്കും വില്ലന്‍ എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഒന്നിലേറെ വേഷങ്ങള്‍ ആണ് വിജയ് ഗോട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിജയ് തന്നെയായിരിക്കും സിനിമയിലെ വില്ലനെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതേസമയം മങ്കാത്തയിലെ അജിത് കഥാപാത്രത്തെ വില്ലനായി വെങ്കട് പ്രഭു അവതരിപ്പിച്ചേക്കുമെന്ന് കരുതുന്നവരും ഉണ്ട്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…