Categories: latest news

ജയസൂര്യയ്‌ക്കെതിരായ പരാതി ഞെട്ടിച്ചു, അതിനുശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

ജയസൂര്യക്കെതിരായ പീഡന പരാതി തന്നെ ഞെട്ടിച്ചുവെന്ന് നടിയും ആര്‍ജെയുമായ നൈലാ ഉഷ. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജയസൂര്യ തന്റെ നല്ല സുഹൃത്താണ് എന്നാല്‍ പരാതി ഉയര്‍ന്നതിനുശേഷം അദ്ദേഹത്തോട് പിന്നീട് സംസാരിച്ചിട്ടില്ല എന്നും നൈല്‍ ഉഷ പറഞ്ഞു.

അദ്ദേഹത്തിന് എതിരായ പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കണം. മാറ്റം ഇവിടെ തുടങ്ങട്ടെ. സിനിമയില്‍ നിന്നും എനിക്ക് ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കാരണം എല്ലാ പ്രിവിലേജും കൂടിയായിരുന്നു ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. എല്ലാ അവസരങ്ങളും എനിക്ക് ഇങ്ങോട്ട് വന്നതായിരുന്നു. അതിനാല്‍ തന്നെ ഫ്‌ലൈറ്റ് ടിക്കറ്റ്, മികച്ച ഹോട്ടലില്‍ താമസം, ആവശ്യപ്പെടുന്ന സഹായികള്‍ അങ്ങനെ എനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം തന്നെ സിനിമക്കാര്‍ ഒരുക്കി തന്നിരുന്നു. എന്നാല്‍ എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും സിനിമയില്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടായവരുടെ കൂടെ തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. എനിക്ക് പ്രിവിലേജ് ഉണ്ടായിരുന്നു. അത് ഞാന്‍ സമ്മതിക്കുന്നു ഞാന്‍ എക്കാലത്തും നില്‍ക്കുക എന്നും നൈല ഉഷ പറയുന്നു.

ഒരു സിനിമയിലേക്ക് നമ്മള്‍ ക്ഷണിക്കപ്പെടുന്നതും അങ്ങോട്ട് അവസരങ്ങള്‍ തേടി പോകുന്നതും രണ്ടും രണ്ടാണ്. അവസരങ്ങള്‍ തേടിപ്പോയി ഓഡിഷനില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പലപ്പോഴും നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള ആരും ഇത്തരം അനുഭവങ്ങള്‍ നേരിട്ടതായി തന്നോട് പറഞ്ഞിട്ടില്ല. അതേസമയം പ്രതിഫലം കൃത്യമായി ലഭിക്കാത്തതും അധിക നേരെ ജോലി ചെയ്യേണ്ടി വരുന്നതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവസരത്തിനായി ആരും ലൈംഗികമായി ദുരുപയോഗം ചെയ്ത കാര്യം തന്നോട് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നതായി എനിക്കറിയാം പക്ഷേ ആരോടും നേരിട്ട് തുറന്നു പറഞ്ഞിട്ടില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago