ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തന്നെ അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി നടി ദീപിക പദുക്കോണ്‍. നിറവറിലുള്ള തന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താന്‍ ഒരു അമ്മയാകാന്‍ പോകുന്ന കാര്യം സോഷ്യല്‍ മീഡിയ വഴിയായിരുന്നു ദീപിക ആരാധകരോട് തുറന്നു പറഞ്ഞത്.
എന്നാല്‍ താരം ഗര്‍ഭിണിയല്ലെന്നും സറോഗസിയിലൂടെയാണ് കുഞ്ഞിനെ സ്വീകരിക്കുന്നത് എന്നുള്ള ആരോപണങ്ങള്‍ ദീപികയ്ക്കും രണ്‍വീറിനും എതിരെ പലരും ഉന്നയിച്ചിരുന്നു. ഒരു സിനിമയുടെ പ്രമോഷന് എത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളായിരുന്നു താരം ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു അമ്മയാകാന്‍ പോകുന്നതിന്റെ യാതൊരു മാറ്റവും താരത്തിന്റെ ശരീരത്തിന് ഇല്ലെന്ന് ആയിരുന്നു പലരും പറഞ്ഞത്.
ഇപ്പോള്‍ സെപ്റ്റംബറില്‍ അച്ഛനമ്മമാരാവാന്‍ ഒരുങ്ങുകയാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നത്. സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്നാണ് ഇരുവരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…