Singer Suchitra
സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനും എതിരെ ലഹരി ആരോപണം ഉന്നയിച്ച ഗായിക സുചിത്ര എല്ലാക്കാലത്തും വിവാദങ്ങളുടെ കളിത്തോഴിയാണ്. അതുകൊണ്ടാണ് പല മുഖ്യധാരാ മാധ്യമങ്ങളും സുചിത്രയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത്. ആഷിഖ് അബുവും റിമ കല്ലിങ്കലും വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തുന്നു എന്നാണ് സുചിത്ര കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതിനു പിന്നാലെയാണ് ഇതേ സുചിത്ര പലപ്പോഴായി പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരെ കുറിച്ച് പരാമര്‍ശിക്കുന്ന അഭിമുഖത്തില്‍ തന്നെയാണ് പിണറായി വിജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ചേര്‍ന്നാണ് ഹേമ കമ്മിറ്റി കൊണ്ടുവന്നതെന്നും സുചിത്ര പറയുന്നത്. ഫഹദ് ഫാസില്‍, സുഷിന്‍ ശ്യാം, സൗബിന്‍ ഷാഹിര്‍ എന്നിവരെ ഒതുക്കാന്‍ വേണ്ടിയാണ് മലയാളത്തിന്റെ മെഗാ താരങ്ങള്‍ ഹേമ കമ്മിറ്റിയെ കൊണ്ടുവന്നതെന്നും സുചിത്ര പറയുന്നു. ഫഹദ് ഫാസിലിനേയും കൂട്ടരേയും ഒതുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. സ്വന്തം മകനോടു കൂടിയാണ് മമ്മൂട്ടി ഇതൊക്കെ ചെയ്യുന്നത് അദ്ദേഹത്തിനു അറിയില്ലേ എന്നും സുചിത്ര ചോദിക്കുന്നുണ്ട്.
കമല്‍ഹാസന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നും ഇതേ സുചിത്ര തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ഗേ ആണ്, മഞ്ഞുമ്മല്‍ ബോയ്സ് സ്വവര്‍ഗാനുരാഗത്തിന്റെ കഥയാണ് പറയുന്നത് തുടങ്ങി ഒട്ടേറെ വിവാദ പരാമര്‍ശങ്ങളാണ് സുചിത്ര പലപ്പോഴായി നടത്തിയിരിക്കുന്നത്. ഇക്കാരണങ്ങളാലാണ് സുചിത്ര ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്‌കരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…