Radhika Sarathkumar
മലയാള സിനിമയെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാര്‍. മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധിക പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാധികയുടെ വെളിപ്പെടുത്തല്‍.
കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനില്‍ ഇരുന്ന് ചില പുരുഷന്‍മാര്‍ കണ്ടു. താന്‍ അതിനു ദൃക്സാക്ഷിയാണെന്നും രാധിക പറഞ്ഞു. പിന്നീട് കാരവനില്‍ വെച്ച് വസ്ത്രം മാറാന്‍ തനിക്കു പേടിയായിരുന്നെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
രാമലീല, ഇട്ടിമാണി, പവി കെയര്‍ ടേക്കര്‍, ഗാംബിനോസ് തുടങ്ങിയവയാണ് രാധിക സമീപകാലത്ത് അഭിനയിച്ച മലയാള സിനിമകള്‍. ഏത് സിനിമ സെറ്റില്‍ വെച്ചാണ് ഇങ്ങനെയൊരു അുഭവം ഉണ്ടായതെന്ന് രാധിക വെളിപ്പെടുത്തിയിട്ടില്ല.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…