അമ്മയുടെ നേതൃത്വ നിരയിലേക്ക് വനിതകള്‍ വരണമെന്ന് തുറന്നുപറഞ്ഞ് നടന്‍ ഷമ്മി തിലകന്‍. മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂര്‍ണ്ണമായും രാജിവെച്ചത് ഉത്തരംമുട്ടിയപ്പോള്‍ എടുത്തുചാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ നേതൃത്വ നിരയില്‍ നിന്നും എല്ലാവരും രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു. ആരോപണ വിധേയര്‍ മാത്രം രാജിവച്ചാല്‍ മതി. കൂടാതെ തെറ്റ് ആര് ചെയ്താലും അത് തിരുത്താനുള്ള മനസ്സ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താം എന്ന നയം തെറ്റാണ് എന്നും ഷമ്മി തിലകന്‍ പറഞ്ഞു.
കൂടാതെ മോഹന്‍ലാലിനെതിരെയും ശക്തമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡണ്ടിനെ പ്രതികരണശേഷി നഷ്ടപ്പെട്ടതു കൊണ്ടാകാമെന്നാണ് മോഹന്‍ലാലിനെ കുറിച്ച് ഷമ്മി തിലകന്‍ പറയുന്നത്. ഉത്തരം മുട്ടിയപ്പോള്‍ രാജിവച്ച് ഒഴിഞ്ഞതാകാം. മോഹന്‍ലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…