Categories: latest news

ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; സംഗീത് പറയുന്നു

സിനിമ ഷൂട്ടിങ്ങിനിടെ അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി സിനിമാ താരം സംഗീത പ്രതാപ്. സംഗീതീന്റെ കുറിപ്പ് ഇങ്ങനെ ‘ കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടത്തിലൂടെ എന്റെ ജീവിതം തലകീഴായി മറിഞ്ഞു. കുഴപ്പമൊന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ഒരു നഴ്‌സ് പറഞ്ഞപ്പോള്‍ ടെന്‍ഷന്‍ തുടങ്ങി. അന്നുമുതല്‍, ഞാന്‍ പല വികാരങ്ങളിലൂടെ കടന്നുപോയി ചിലപ്പോള്‍ സങ്കടവും വിഷാദവും ഭയവും എന്നെ കീഴ്‌പ്പെടുത്തി.

എന്നാല്‍, ചില സമയങ്ങളില്‍ ഇരുന്നു ചിന്തിക്കാന്‍ എനിക്കു രണ്ടാമതൊരു അവസരം ലഭിച്ച പോലെ തോന്നി. ഭാവിയെക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ ആസൂത്രണം പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസിലാക്കി. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്. എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്… എന്നെ അവളുടെ കുട്ടിയെപ്പോലെ പരിപാലിച്ചു. എനിക്ക് അവളെ എത്രമാത്രം സ്‌നേഹിക്കാന്‍ കഴിയുമെന്നും അവള്‍ അത് എത്രത്തോളം അര്‍ഹിക്കുന്നുവെന്നും ഞാന്‍ മനസിലാക്കി.

എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു, എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസേജുകളും പല കാര്യങ്ങളും മനസിലാക്കാന്‍ എന്നെ സഹായിച്ചു. ഇന്ന്, ഒടുവില്‍ ജീവിതം സാധാരണ നിലയിലായി. ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലമായ ബ്രോമാന്‍സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുകയാണ്’ എന്നുമാണ് സംഗീത് പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

സഹനടനെക്കാള്‍ കുറഞ്ഞ പ്രതിഫലം തനിക്ക് ലഭിച്ചിട്ടുണ്ട്; പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

12 hours ago

കുട്ടിയുടെ അച്ഛനെവിടെ എന്ന് ചോദ്യം; മറുപടിയുമായി താര കുടുംബം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

ചിരിയഴകുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ക്യൂട്ട് ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

17 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

17 hours ago

അടിപൊളി ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

17 hours ago