Minu Muneer and Edavela Babu
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി മിനു കുര്യന്‍ (മിനു മുനീര്‍). മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെയാണ് നടി മിനു രംഗത്തെത്തിയത്. 2013 ല്‍ ഇവരില്‍ നിന്നെല്ലാം താന്‍ അതിക്രങ്ങള്‍ നേരിട്ടെന്ന് മിനു പറഞ്ഞു.
അമ്മയില്‍ അംഗത്വം ലഭിക്കാനായി ഇടവേള ബാബുവിനെ ബന്ധപ്പെട്ടപ്പോള്‍ ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് ഫോമില്‍ ഒപ്പിടുന്ന സമയത്ത് അനുവാദം ഇല്ലാതെ കഴുത്തില്‍ ഉമ്മ വയ്ക്കുകയായിരുന്നെന്ന് മിനു പറഞ്ഞു. താന്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ‘കല്യാണം കഴിക്കാത്ത ബാച്ച്‌ലര്‍ അല്ലേ ഞാന്‍. ഒന്ന് സഹകരിക്ക്. എനിക്കൊപ്പം നിന്നാല്‍ ഞാന്‍ നിന്നെ കാശുകാരിയാക്കാം’ എന്നൊക്കെ ഇടവേള ബാബു പറഞ്ഞെന്നും മിനു വെളിപ്പെടുത്തി.
മുകേഷ് ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞു. പിന്നീട് ഒരു സിനിമ സെറ്റില്‍വെച്ച് തന്നെ ബലമായി പിടിച്ച് കിടക്കയിലേക്ക് തള്ളിയിട്ടെന്നും മിനു വെളിപ്പെടുത്തി. ടോയ്‌ലറ്റില്‍ പോകുന്നതിനിടെ ജയസൂര്യ തന്നെ കയറിപ്പിടിച്ചെന്നും മിനു ആരോപിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…