യുട്യൂബില്‍ വന്‍ ഹിറ്റായി ടൊവിനോ തോമസ് ചിത്രം ‘എആര്‍എമ്മി’ന്റെ ട്രെയ്‌ലര്‍. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഇന്നലെ റിലീസ് ചെയ്ത ട്രെയ്‌ലറിനു യുട്യൂബില്‍ 17 ലക്ഷത്തില്‍ അധികം കാഴ്ചക്കാരായി. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ എആര്‍എം (ARM) മലയാളം ട്രെയ്‌ലര്‍.
കുഞ്ഞികേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, രോഹിണി, ഹരീഷ് ഉത്തമന്‍, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
സുജിത്ത് നമ്പ്യാരുടെ തിരക്കഥയില്‍ നവാഗതനായ ജിതിന്‍ ലാല്‍ ആണ് എആര്‍എം സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഡോ.സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മാണം. ദിബ നൈനാന്‍ തോമസ് ആണ് സംഗീതം. ക്യാമറ ജോമോണ്‍ ടി ജോണ്‍.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…