Categories: latest news

സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെയാണ്: ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.

ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് താരം. സ്ത്രീകളുടെ ശത്രു സ്ത്രീകളാണെന്ന് പറയുന്നത് പോലെ ഇവിടെ സംഭവിക്കുന്നതും അത് തന്നെയാണ്. പലരും അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞാല്‍ മാത്രമേ ഈ വിഷയത്തിലൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. ‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സന്തോഷമുണ്ട്. കുറച്ച് വൈകി പോയെന്നേ എനിക്ക് പറയാനുള്ളു. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് കുറേ വര്‍ഷങ്ങളായി ഞാന്‍ പറയുന്നുണ്ട്. പക്ഷേ നമ്മള്‍ സ്വയം ഫൈറ്റ് ചെയ്യണം. നമ്മുടെ കൂടെ ആരും നില്‍ക്കാന്‍ പോകുന്നില്ല എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

18 hours ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

1 day ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

1 day ago