Categories: latest news

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ തനുശ്രീ ദത്ത

ബോളിവുഡിലെ ഗ്ലാമര്‍ താരമായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ ഉള്‍പ്പടെ തരംഗമായി മാറിയ നിരവധി സിനിമകളും പാട്ടുകളും സമ്മാനിച്ചിട്ടുണ്ട് തനുശ്രീ.

ഇപ്പോള്‍ വിവാദം സൃഷ്ടിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് നടി തനുശ്രീ ദത്ത. ഈ കമ്മിറ്റിയെ കുറിച്ചും റിപ്പോര്‍ട്ടിനെക്കുറിച്ചും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. 2017 നടന്ന ഒരു സംഭവത്തെ തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 7 വര്‍ഷത്തെ സമയമാണ് എടുത്തത്. അതിനാല്‍ തന്നെ ഇതെല്ലാം ഉപയോഗശൂന്യമാണെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് തനുശ്രീ ദത്ത പറയുന്നത്.

ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ജോലിസ്ഥലത്തെ ലൈംഗിക അതക്രമങ്ങള്‍ക്കെതിരെ രൂപീകരിച്ച വുമണ്‍ ഗ്രീവന്‍സ് കമ്മിറ്റി എന്നറിയപ്പെട്ട വിശാഖ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് എന്ത് സംഭവിച്ചു എന്നും താരം ചോദിക്കുന്നു. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതിന് പകരം പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏര്‍പ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്. കമ്മറ്റിയുടെ പേരുകള്‍ മാത്രം മാറിക്കൊണ്ടിരിക്കുന്നു. അല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്നും തനുശ്രീ ദത്ത പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സഹനടനെക്കാള്‍ കുറഞ്ഞ പ്രതിഫലം തനിക്ക് ലഭിച്ചിട്ടുണ്ട്; പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

15 hours ago

കുട്ടിയുടെ അച്ഛനെവിടെ എന്ന് ചോദ്യം; മറുപടിയുമായി താര കുടുംബം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

15 hours ago

ചിരിയഴകുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ക്യൂട്ട് ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

19 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

19 hours ago

അടിപൊളി ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

19 hours ago