Santhivila Dinesh
മലയാളത്തിലെ വളരെ പ്രശസ്തനായ ഒരു സ്വഭാവ നടന്‍ ഒരു അഭിനേത്രിയോടു മോശമായി സംസാരിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടന്റെ വഷളന്‍ ചോദ്യത്തിനു ആ നടി ഉടന്‍ തന്നെ ശക്തമായ മറുപടി നല്‍കിയെന്നും എല്ലാ നടിമാരും അങ്ങനെയാകണമെന്നും ശാന്തിവിള ദിനേശ് ഒരു സ്വകാര്യ മാധ്യമത്തില്‍ പ്രതികരിച്ചു.
‘ ഞാന്‍ കണ്ടിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് മേക്കപ്പ് തുടച്ചു പോകുന്ന വഴിക്ക് ഒരു വെടല ചിരി ചിരിച്ച് മലയാളത്തില്‍ അറിയപ്പെടുന്ന ഒരു നടിയോട് ചോദിക്കുന്നത്. ‘വരുന്നോടീ, ഇന്ന് രാത്രി നമുക്കൊന്ന് പോയി ആഘോഷിക്കാം’ എന്നു ആ നടന്‍ പറഞ്ഞു. എല്ലാവരും കേട്ടുനില്‍ക്കെ ഇങ്ങനെ ചോദിച്ചത് ആ നടിയുടെ അഭിമാനത്തിനു ക്ഷതമേറ്റ പോലെയായി. ആ ചേച്ചി അപ്പോള്‍ പറഞ്ഞപ്പോള്‍ ‘വീട്ടില്‍ പോയി നിന്റെ അമ്മയെ വിളിച്ചോണ്ട് വരെടാ’ എന്ന്. മലയാളത്തിലെ വലിയൊരു നടനാണ്. അയാള്‍ അതുകേട്ടപ്പോള്‍ ചമ്മി വിളറി പോയി. അങ്ങനെ പറയാനുള്ള ആര്‍ജവം ഇല്ലാത്തിടത്തോളം കാലം ഈ പെണ്ണുങ്ങള്‍ സിനിമയില്‍ ദുരിതം അനുഭവിച്ചു കൊണ്ടേയിരിക്കും,’ ശാന്തിവിള ദിനേശ് പറഞ്ഞു.
ഹേമ കമ്മിറ്റി പുറത്തുവന്നതിനു ശേഷമാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…