Categories: latest news

സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടില്ല: ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.

തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന്‍ ബേക്കറി (2021), റോഷാക്ക് (2022) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്‌നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

ഇപ്പോള്‍ സിനിമയില്‍ തനിക്ക് കാസ്റ്റിങ് കൗച്ചോ മറ്റ് ദുരനുഭവങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്. ഓഡിഷന്‍ വഴിയാണ് താന്‍ സിനിമ രംഗത്തേക്ക് വന്നത്. ഇപ്പോഴും സിനിമയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. മോശമായ അനുഭവങ്ങള്‍ ഒന്നും തന്നെ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല എന്നുമാണ് ഗ്രേസ് ആന്റണി വ്യക്തമാക്കുന്നത്.

ഹാപ്പി വെഡിങ് ആയിരുന്നു തന്റെ ആദ്യസിനിമ. അതിലെ അഭിനയം കണ്ടാണ് മറ്റ് പല സിനിമകളിലും തനിക്ക് അവസരം ലഭിച്ചത്. അഭിനയിച്ച സിനിമകളില്‍ എല്ലാം ലൊക്കേഷനില്‍ താമസവും മറ്റു അനുബന്ധ സൗകര്യങ്ങളും എല്ലാം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ തനിക്ക് ഒരുക്കി നല്‍കിയിട്ടുണ്ടെന്ന് താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago