സംവിധായകന് മേജര് രവിയ്ക്കെതിരെ കേസെടുത്ത് പോലീസ്. വഞ്ചനാ കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള് ചുമത്തി കേസെടുത്തിരിക്കുന്നത്. മേജര് രവിയടക്കം മൂന്നാളുകളുടെ പേരിലാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരിക്കുന്നത്. മേജര് രവിയുടെ തണ്ടര്ഫോഴ്സ് എന്ന സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില് പ്രതി ചേര്ത്തിട്ടുണ്ട്.
തണ്ടര്ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള് തട്ടിയെടുത്തെന്ന് ആരോപിച്ച് നല്കിയ പരാതിയിലാണ് കേസ്. മേജര് രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല് തുകയും ഇയാള് നല്കിയിരുന്നതെന്ന് പരാതിക്കാരന് പറയുന്നു.
മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്കിയതെന്നും എന്നാല് ഡയറക്ടര് ബോര്ഡില് ഉള്പ്പെടുത്തിയില്ലെന്നും നല്കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി.
ബോളിവുഡ് താരം സമീറ റെഡ്ഡി തൻ്റെ ഇൻസ്റ്റാഗ്രാം…
ക്ലാസ്സ് മുറികളിലെ ഒളിച്ചുനോട്ടങ്ങളും കോളേജ് ഇടനാഴികളിലെ കൂട്ടായ്മകളും…
തായ്ലന്ഡ് യാത്രയ്ക്കിടെ തങ്ങള്ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…
'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്…
സോഷ്യല് മീഡിയയിലൂടെയും ഫാമിലി വ്ലോഗുകളിലൂടെയും മലയാളികള്ക്ക് സുപരിചിതയായ…
സോഷ്യല് മീഡിയയിലെ താരങ്ങമാണ് ദിയ കൃഷ്ണ. നടന്…