Categories: latest news

ഇത് ലേഡി സൂപ്പര്‍സ്റ്റാര്‍ അല്ല, മലയാളത്തിന്റെ മഹാനടി; മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അപൂര്‍വ നേട്ടം സ്വന്തമാക്കി ഉര്‍വശി

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതോടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമെത്തി ഉര്‍വശി. 2023 ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ‘ഉള്ളൊഴുക്ക്’ സിനിമയിലെ അഭിനയത്തിനാണു ഉര്‍വശി അവാര്‍ഡിനു അര്‍ഹയായത്. ഇത് ആറാം തവണയാണ് ഉര്‍വശി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതും ആറ് തവണയാണ്.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് ഉര്‍വശി. 1989 ല്‍ മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിനാണു ഉര്‍വശി ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിനു അര്‍ഹയായത്. 1990 ല്‍ തലയണമന്ത്രം, 1991 ല്‍ കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖ ചിത്രം എന്നീ സിനിമകളിലെ പ്രകടനത്തിനും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി.

1995 ല്‍ കഴകം എന്ന ചിത്രത്തിലൂടെ ഉര്‍വശിക്ക് നാലാം സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 11 വര്‍ഷങ്ങള്‍ക്കു ശേഷം 2006 ല്‍ മധുചന്ദ്രലേഖയിലൂടെയാണ് ഉര്‍വശി വീണ്ടും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്തു ഈ വര്‍ഷം പുറത്തിറങ്ങിയ ഉള്ളൊഴുക്കിലൂടെ 2023 ലെ മികച്ച നടിക്കുള്ള പുരസ്‌കാരവും ഉര്‍വശിയെ തേടിയെത്തി. ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം കൂടിയാണ് ഉര്‍വശി.

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

2 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

2 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

2 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago