Categories: latest news

വിവാഹമോചനം ഒഴിവാക്കാന്‍ സാമന്തയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു?

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.

നാഗചൈതന്യയുള്ള വിവാഹമോചനം ഒഴിവാക്കാനായി സാമന്ത അവസാന നിമിഷം വരെ പരിശ്രമിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ വിവാഹമോചനത്തിന് ശേഷം സാമന്ത പറഞ്ഞ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് പ്രമുഖ നിര്‍മ്മാതാവ ഗുണശേഖരന്റെ മകള്‍ നീലിമ. 2023 സാമന്ത അഭിനയിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ആയിരുന്നു നീലിമ. 2021ല്‍ സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സിനിമയുടെ കഥ പറയാനായി താരത്തെ സമീപിച്ചിട്ടുണ്ടായിരുന്നത്.

സാമന്തക്ക് കഥ ഇഷ്ടമാവുകയും എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കണമെന്ന് സാമന്ത പറഞ്ഞതായാണ് നീലിമ പറയുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം തനിക്ക് ഭര്‍ത്താവിന്റെ ഒപ്പം സമയം ചെലവഴിക്കണമെന്നും കുട്ടികള്‍ ഉണ്ടായി ജീവിതത്തില്‍ സെറ്റ് ആവണമെന്നും സാമന്ത പറഞ്ഞതായാണ് നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago