Parvathy Thiruvothu
മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചുവപ്പ് സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് പാര്‍വതിയെ ചിത്രങ്ങളില്‍ കാണുന്നത്. തങ്കലാന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനു എത്തിയതാണ് താരം.
പാ. രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാനില്‍ വിക്രത്തിന്റെ നായികയായാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്.
2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി കരുത്തുറ്റ കഥാപാത്രങ്ങളെ പാര്‍വതി അവതരിപ്പിച്ചു. 1988 ഏപ്രില്‍ ഏഴിനാണ് പാര്‍വതിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 36 വയസാണ് പ്രായം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതോടെയാണ് പാര്‍വതി സിനിമയില്‍ സജീവമായത്. വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ലി, കൂടെ, ഉയരെ, വൈറസ്, ആണും പെണ്ണും, ആര്‍ക്കറിയാം, പുഴു, ഉള്ളൊഴുക്ക് എന്നിവയാണ് പാര്‍വതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള് ചെയ്ത നടിയാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…