ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് പത്തുവര്‍ഷമായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അഹാന. പത്തു വര്‍ഷങ്ങള്‍. കൈ നിറയെ സിനിമയും മനസു നിറയെ പ്രതീക്ഷയും നിറച്ച സിനിമാ ജീവിതം. അഭിനേത്രി എന്ന നിലയില്‍ ഇന്നേക്ക് ഒരു ദശാംബ്ദം തികയുന്നു. ഒട്ടും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഈ പത്തു വര്‍ഷത്തിനിടെ ഞാന്‍ പഠിച്ച പാഠം എന്തെന്നാല്‍ ഓരോ വ്യക്തിയുടേയും ജീവിത യാത്ര വ്യത്യസ്തമാണ്. ഏത് പ്രതിസന്ധിയേയും അതിജീവിച്ച് ഒരു പുഞ്ചിരിയോടെ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും. എന്റെ ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം ഒരായിരം നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…