Categories: latest news

ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാര്‍ജുന

നാഗചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന് രാവിലെ 9.42 ന്റെ ശുഭമുഹൂര്‍ത്തത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നാഗചൈതന്യയുടെ പിതാവും സിനിമാ താരവുമായ നാഗാര്‍ജുന വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ശോഭിതയെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് നാഗാര്‍ജുന പറഞ്ഞു.

37 കാരനായ നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സാമന്തയെയാണ് 2017 ല്‍ നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. നാല് വര്‍ഷത്തിനു ശേഷം ഈ ബന്ധം പിരിഞ്ഞു. ശോഭിതയ്ക്ക് പ്രായം 32 ആണ്. 2022 ല്‍ ലണ്ടനിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുവരേയും ഒരുമിച്ച് കണ്ടതോടെയാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. പിന്നീട് ഇക്കൊല്ലം ജൂണില്‍ യൂറോപ്പില്‍ വെച്ച് ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നു. ഇരുവരും ഒന്നിച്ച് ഇതുവരെ സിനിമ ചെയ്തിട്ടില്ല.

മൂത്തോന്‍, കുറുപ്പ് എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ശോഭിത.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago