latest news
ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാര്‍ജുന
നാഗചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന് രാവിലെ 9.42 ന്റെ ശുഭമുഹൂര്‍ത്തത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നാഗചൈതന്യയുടെ പിതാവും സിനിമാ താരവുമായ നാഗാര്‍ജുന വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ശോഭിതയെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് നാഗാര്‍ജുന പറഞ്ഞു.
"We are delighted to announce the engagement of our son, Naga Chaitanya, to Sobhita Dhulipala, which took place this morning at 9:42 a.m.!!
— Nagarjuna Akkineni (@iamnagarjuna) August 8, 2024
We are overjoyed to welcome her into our family.
Congratulations to the happy couple!
Wishing them a lifetime of love and happiness. 💐… pic.twitter.com/buiBGa52lD
37 കാരനായ നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സാമന്തയെയാണ് 2017 ല്‍ നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. നാല് വര്‍ഷത്തിനു ശേഷം ഈ ബന്ധം പിരിഞ്ഞു. ശോഭിതയ്ക്ക് പ്രായം 32 ആണ്. 2022 ല്‍ ലണ്ടനിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുവരേയും ഒരുമിച്ച് കണ്ടതോടെയാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. പിന്നീട് ഇക്കൊല്ലം ജൂണില്‍ യൂറോപ്പില്‍ വെച്ച് ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നു. ഇരുവരും ഒന്നിച്ച് ഇതുവരെ സിനിമ ചെയ്തിട്ടില്ല.
മൂത്തോന്‍, കുറുപ്പ് എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ശോഭിത.
