Categories: latest news

ഫഹദിന് സര്‍പ്രൈസ് ജന്മദിനാശംസയുമായി വേട്ടയ്യന്‍ ടീം

മലയാളത്തിന്റെ സൂപ്പര്‍താരം ഫഹദ് ഫാസിലിനു ജന്മദിനാശംസകള്‍ നേര്‍ന്ന് ലൈക പ്രൊഡക്ഷന്‍സ്. രജനികാന്തിനും അമിതാഭ് ബച്ചനും നടുവില്‍ ഫഹദ് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ലൈക പ്രൊഡക്ഷന്‍സിന്റെ ആശംസ. രജനികാന്ത് ചിത്രം വേട്ടയ്യനില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. സിനിമയുടെ സെറ്റില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് വേട്ടയ്യന്‍ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍ തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

‘ ഞങ്ങളുടെ ബെര്‍ത്ത് ഡേ ബോയ് ആയ ഫഹദ് ഇന്ത്യന്‍ സിനിമയുടെ രണ്ട് നെടുംതൂണുകള്‍ക്കൊപ്പം വേട്ടയ്യന്‍ സെറ്റില്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ടി.ജി.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനില്‍ രജനികാന്ത്, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കു പുറമേ മഞ്ജു വാരിയര്‍, റിതിക സിങ്, റാണ ദഗ്ഗുബട്ടി, ദുഷാര വിജയന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

അതേസമയം ഫഹദ് ഫാസിലിന്റെ 42-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 1982 ഓഗസ്റ്റ് എട്ടിനാണ് താരത്തിന്റെ ജനനം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഫഹദ് പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago