Categories: latest news

‘പുഷ്പ 2’ ക്ലൈമാക്സ് രംഗങ്ങൾ ചോർന്നതായി റിപ്പോർട്ട്

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പുഷ്പ 2 ന്റെ ക്ലൈമാക്സ് രംഗങ്ങൾ ചോർന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലൊക്കേഷനിൽ നിന്നുമുള്ള രംഗങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് പുഷ്പാ 2 വിന്റെ എന്ന പേരിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ താരങ്ങളുടെ മുഖം വ്യക്തമല്ല.

അണിയറ പ്രവർത്തകർ ചേർന്ന് ഒരാളെ വലിച്ചു പൊക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. നേരത്തെയും പുഷ്പ 2 ന്റെ ചിത്രീകരണ വേളയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നിരുന്നു. ചിത്രത്തിലെ രശ്മിക മന്ദാനയുടെ ലുക്ക് ചോർന്നു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആയിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. എന്നാൽ പിന്നീട് അത് മാറ്റി ഡിസംബറിലേക്കാക്കുകയായിരുന്നു. ചിത്രത്തിന്റെ സംവിധായകനും അല്ലു അർജുനൻ തമ്മിൽ സ്വര ചേർച്ചകൾ ഉണ്ടെന്ന് വാർത്തയും പുറത്തുവരുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പാറപ്പുറത്ത് ഒരു സുന്ദരി; നാടൻ ലുക്കിൽ ഹൃദയം കവർന്ന് സരയു മോഹൻ

തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…

2 hours ago

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

14 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

14 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

14 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

21 hours ago