Apsara
സാന്ത്വനം സീരിയലിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് അപ്‌സര. ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാര്‍ഥിയായി വന്ന് ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ഇതാ അപ്‌സര സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ പോകുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്നുള്ള ആശ്രിത നിയമനത്തിലൂടെയാണ് അപ്‌സര സര്‍ക്കാര്‍ ജോലിക്കാരി ആകാന്‍ പോകുന്നത്.
‘ പിതാവ് പോലീസിലായിരുന്നു. സര്‍വീസില്‍ ഇരുന്ന സമയത്താണ് അദ്ദേഹം മരിച്ചത്. അതിനാല്‍ തന്നെ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. അടുത്തിടെയാണ് അതില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. അതുകൊണ്ടാണ് വാര്‍ത്തകള്‍ അങ്ങനെ വന്നത്. അച്ഛന്‍ പോലീസില്‍ ആയിരുന്നത് കൊണ്ട് പോലീസില്‍ ജോയിന്‍ ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നു. എന്നാല്‍ പോലീസില്‍ ആയിരിക്കില്ല ഞാന്‍ എത്തുക എന്ന് കരുതുന്നു. ഉത്തരവ് ഇറങ്ങിയതേ ഉള്ളൂ. ബാക്കി കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. അതും ഉടന്‍ സംഭവിക്കും എന്ന് കരുതും,’ അപ്സര പറഞ്ഞു.
സാന്ത്വനത്തില്‍ ജയന്തി എന്ന വില്ലത്തി വേഷമാണ് അപ്‌സര അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അഭിനേതാവായ ആല്‍ബി ആണ് അപ്‌സരയുടെ ജീവിതപങ്കാളി.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില് ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…