കോവിഡിന് ശേഷം തുടരെ തുടരെ ബോളിവുഡിൽ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് അക്ഷയ് കുമാർ. എന്നാൽ തന്റെ വലിയ പരാജയങ്ങളിലും തളരാതെ അതിൽ നിന്നും പഠിച്ച പാഠങ്ങൾ എന്തൊക്കെയാണെന്ന് പറയുകയാണ് അക്ഷയ് കുമാർ ഇപ്പോൾ. ഓരോ സിനിമ പരാജയപ്പെടുമ്പോഴും അത് വലിയ ഹൃദയഭേദകമായ വേദനയാണ് തന്നിൽ ഉണ്ടാക്കിയത്. കാരണം ഓരോ സിനിമയ്ക്ക് പിന്നിലും ഒത്തിരി പേരുടെ രക്തവും വിയർപ്പും പാഷണം എല്ലാം ഉണ്ട്.
എന്നാൽ പരാജയങ്ങൾ എത്ര സംഭവിച്ചാലും ശുഭാപ്തി വിശ്വാസം കൈവിടാൻ പാടില്ല. ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാകുമ്പോൾ ആണ് വിജയത്തിന്റെ മൂല്യം എന്തായിരുന്നു എന്ന് നമ്മൾ പഠിക്കുന്നത്. ഇത്തരത്തിൽ പരാജയം സംഭവിക്കുമ്പോൾ വിഷയം നേടാനുള്ള ആഗ്രഹം വർദ്ധിക്കും എന്നാണ് അക്ഷയ് കുമാർ പറയുന്നത്.
പരാജയങ്ങൾ സംഭവിക്കുമ്പോൾ അത് നമ്മളെ വേദനിപ്പിക്കുമെന്ന് കാര്യത്തിൽ ഒരു സംശയവും വേണ്ട. ഒരു പരിധിവരെ ഈ പരാജയം നിങ്ങളുടെ നിയന്ത്രണത്തിനുള്ള തല്ല്. കഠിനാധ്വാനം ചെയ്ത് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി നല്ല രീതിയിൽ വർക്ക് ചെയ്ത് മുന്നോട്ടു പോവുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അങ്ങനെ സിനിമയ്ക്ക് വേണ്ടി നമ്മൾ സ്വയം സമർപ്പിക്കുക. ഇതിലൂടെയാണ് തുടരെത്തുടരെ പരാജയം ഉണ്ടായിട്ടും സ്വയം ഊർജം വീണ്ടെടുത്ത് താൻ വീണ്ടും സിനിമകൾ ചെയ്യുന്നത് എന്നാണ് അക്ഷയകുമാർ പറയുന്നത്.
ആഷിക് അബു ചിത്രമായ റൈഫിള് ക്ലബ്ബ് ഡിസംബര്…
വിജയ് സേതുപതി പ്രധാന വേഷത്തില് എത്തി തിയേറ്ററുകളില്…
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തില് അഭിനയിക്കുന്ന ജൂനിയര്…
നസ്രിയ നസീം, ബേസില്‍ ജോസഫ് എന്നിവര് പ്രധാന…