Categories: Gossips

സീരിയല്‍ നടിമാര്‍ തമ്മില്‍ ‘തല്ല്’; ഇരുവര്‍ക്കും പരുക്കുകളെന്നും റിപ്പോര്‍ട്ട്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയല്‍ നടിമാര്‍ തമ്മില്‍ തുറന്ന പോര്. ചിത്രീകരണം നടക്കുന്ന വെള്ളയാണിയിലെ വീട്ടില്‍ വച്ച് പ്രമുഖ സിനിമാ – സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുണ്ടായ സീനിയോറിറ്റി തര്‍ക്കമാണ് അവസാനം അടിയില്‍ കലാശിച്ചത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇരുവര്‍ക്കും പരുക്കുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സീരിയല്‍ നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. പെരുന്തച്ചന്‍ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് ജയകുമാര്‍.

ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രഞ്ജിനി. ഇപ്പോള്‍ സീരിയല്‍ രംഗത്തും സജീവമാണ്. ബാലതാരമായി മലയാളത്തിലേക്ക് എത്തിയ സജിത ബേട്ടി തെങ്കാശിപ്പട്ടണം, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, റെഡ് സല്യൂട്ട്, ഈ പട്ടണത്തില്‍ ഭൂതം, സീനിയേഴ്‌സ്, താപ്പാന തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago