Prithviraj and Mammootty
എംപുരാന് ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടിയാണ് പൃഥ്വിരാജും മുരളിയും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിക്കുള്ള ‘ട്രിബ്യൂട്ട്’ എന്ന നിലയില്‍ ഒരു മാസ് ചിത്രമാണ് ഇരുവരുടെയും പരിഗണനയില്‍ ഉള്ളത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ഈ ചിത്രം സംവിധാനം ചെയ്യും.
മമ്മൂക്കയുമായി ഒരു പ്രൊജക്ട് ചെയ്യാന്‍ ആലോചനയില്‍ ഉണ്ടെന്നും അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളി ഗോപി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ പ്രഖ്യാപനം ഉടന്‍ നടന്നേക്കും. അടുത്ത വര്‍ഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക.
അതേസമയം മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വി സംവിധാനം ചെയ്യുന്ന എംപുരാന്റെ ഷൂട്ടിങ് ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…