Categories: latest news

15 ദിവസം കുടിച്ചത് വെള്ളം മാത്രം; തന്റെ വ്രതത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് പല ഷോകളിലും അവതാരകയായി രഞ്ജിനി തിളങ്ങി.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താനെടുത്ത ഒരു കഠിന വ്രതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. 15 ദിവസം വെള്ളം മാത്രം കുടിച്ച് താന്‍ ജീവിച്ചു എന്നാണ് രഞ്ജിനി പറയുന്നത്. 14 ദിവസം വെള്ളം മാത്രം കുടിച്ചു. ശേഷം പതിനഞ്ചാം ദിവസം വൈകുന്നേരം അഞ്ചുമണിക്കായിരുന്നു താന്‍ ഭക്ഷണം കഴിച്ചത് എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ താരം പറയുന്നത്.

Ranjini Haridas

ഇപ്പോള്‍ എന്ത് തോന്നുന്നു എന്നാണ് പലരും ചോദിക്കുന്നത്. പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലല്ല. കഠിനമായ വിശപ്പുണ്ട്. അതാണ് തനിക്ക് പറയാനുള്ളത് എന്നാണ് താരം പറയുന്നത്. പലര്‍ക്കും ഞാന്‍ എത്ര ഭാരം കുറഞ്ഞു എന്നറിയാനുള്ള വ്യഗ്രതയാണ്. എന്നാല്‍ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയല്ല വ്രതം എടുക്കുന്നത് എന്നാണ് എനിക്ക് പറയാനുള്ളത്. 14 ദിവസം കൊണ്ട് 4.7 കിലോയാണ് ഞാന്‍ കുറഞ്ഞത്.
ഇനി ഒരാഴ്ച പച്ചക്കറികള്‍ മാത്രമായിരിക്കും താന്‍ കഴിക്കുക അതിനുശേഷമാണ് വേവിച്ച ആഹാരം കഴിക്കുക എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

4 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

4 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

4 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

4 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

4 hours ago