Categories: Reviews

ഇന്ത്യന്‍ 2 അതിരടി മാസ് ആയോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ‘ഇന്ത്യന്‍ 2’ തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ മോശം പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ‘ഇന്ത്യന്‍ സിനിമയുടെ (ഒന്നാം ഭാഗം) വാലില്‍ കെട്ടാനുള്ളതില്ല രണ്ടാം ഭാഗം’ എന്നാണ് ഒരു പ്രേക്ഷകന്‍ ആദ്യ ഷോയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തുവെച്ച ഒരു ക്ലാസിക്കിനെ നശിപ്പിക്കുകയാണ് ശങ്കറും കമല്‍ഹാസനും കൂടി ചെയ്തതെന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.

തിരക്കഥ മോശമായെന്നാണ് ആദ്യ ഷോയ്ക്കു ശേഷം മിക്ക പ്രേക്ഷകരും പ്രതികരിക്കുന്നത്. എങ്ങനെയെങ്കിലും രണ്ടാം ഭാഗം എടുക്കണമെന്ന വാശിയില്‍ തട്ടിക്കൂട്ടിയ തിരക്കഥയെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ‘ശങ്കറില്‍ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല. തിരക്കഥ പൂര്‍ണമായും കാലഹരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ ഹിറ്റായേനെ’ കാര്‍ത്തിക് എന്ന പ്രേക്ഷകന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. തമിഴ്നാട്ടില്‍ പോലും ചിത്രത്തിനു മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നില്ല.

വന്‍ മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഇന്ത്യന്‍ 2 ബോക്സ്ഓഫീസില്‍ പരാജയമാകുമെന്ന സൂചനകളാണ് ആദ്യ ദിനം തന്നെ ലഭിക്കുന്നത്. അനിരുദ്ധിന്റെ സംഗീതം ശരാശരി നിലവാരം മാത്രമുള്ളതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഇന്ത്യന്‍ സിനിമയ്ക്കു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗം സാമ്പത്തികമായി പരാജയപ്പെട്ടാല്‍ മൂന്നാം ഭാഗത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍ ആകും.

അനില മൂര്‍ത്തി

Recent Posts

മൊഞ്ചഞ്ചത്തിപ്പെണ്ണായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…

2 minutes ago

വിത്തൗട്ട് മേക്കപ്പ് ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

അതിസുന്ദരിയായി മീര വാസുദേവ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര വാസുദേവ്.…

9 minutes ago

ഉര്‍വശിയെ കടത്തിവെട്ടാന്‍ മലയാള സിനിമയില്‍ ആരുമില്ല: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

8 hours ago

Exclusive: എമ്പുരാന്‍ ‘വെട്ടില്‍’ മുരളി ഗോപിക്ക് കടുത്ത അതൃപ്തി; സക്‌സസ് പോസ്റ്ററുകളും പങ്കുവയ്ക്കുന്നില്ല !

എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…

11 hours ago

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

19 hours ago