Categories: latest news

എന്റെ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഉപയോഗിക്കുന്നതില്‍ സന്തോഷം, എന്നാല്‍ വ്യക്തഹത്യ ചെയ്യാന്‍ ഉപയോഗിക്കരുത്: സലിം കുമാര്‍

കോമഡിയിലൂടെ വേദികള്‍ കീഴടക്കി സിനിമയില്‍ എത്തിയ താരമാണ് സലിം കുമാര്‍.. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു. ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും, 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.

ഇപ്പോഴിതാ നടന്‍ സുരേഷ് ?ഗോപിയ്ക്ക് എതിരെ താന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് പറഞ്ഞ് രം?ഗത്തെത്തിയിരിക്കുകയാണ് നടന്‍. തൃശൂരില്‍ സുരേഷ് ?ഗോപി ജയിച്ചതിന് എതിരെ സലീം കുമാര്‍ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

എനിക്ക് സഹോദര തുല്യനായ ശ്രീ: സുരേഷ് ഗോപിയെ അപകീര്‍ത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാന്‍ നിങ്ങള്‍ അറിയിക്കുകയാണ് .പല കാര്യങ്ങള്‍ക്കും എന്റെ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഉപയോഗിക്കാറുണ്ട് അതില്‍ വളരെ സന്തോഷവും ഉണ്ട് എന്നാല്‍ ഇത്തരത്തില്‍ വ്യക്തിഹ ത്യ ചെയ്യുന്ന പോസ്റ്റുകളില്‍ എന്നെ ഉള്‍പ്പെടുത്തരുതെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു എന്നുമാണ് സലീം കുമാര്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Published by
ജോയൽ മാത്യൂസ്

Recent Posts

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

7 hours ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

7 hours ago

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

7 hours ago

ക്യൂട്ട് ഗേളായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago