Fahad Faasil
രജനികാന്ത് ചിത്രം വേട്ടയ്യനില്‍ മലയാളത്തിന്റെ ഫഹദ് ഫാസില്‍ നിര്‍ണായക വേഷമാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിനു വേണ്ടിയുള്ള ഡബ്ബിങ് ഫഹദ് പൂര്‍ത്തിയാക്കിയതായാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഫഹദിന്റെ ഡബ്ബിങ് ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനില്‍ രജനിക്കൊപ്പം ഒന്നിലേറെ സീനുകളില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റര്‍ടെയ്‌നറാണ് വേട്ടയ്യന്‍. രജനി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും.
ലൈക്ക പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തില്‍ ഫഹദിനെ കൂടാതെ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി.എം.സുന്ദര്‍, രോഹിണി തുടങ്ങി വലിയൊരു താരനിരയാണ് ഉള്ളത്. തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…