Categories: Videos

ടിനി ടോമിനെ എല്ലാവരും ട്രോളുന്നത് എന്തിനാണ്? ആ വീഡിയോ ഇതാണ് !

ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ടിനി ടോം. വനിത ഫിലിം അവാര്‍ഡ്‌സ് 2024 ല്‍ ടിനി ടോമും സംഘവും ചെയ്ത സ്പൂഫ് സ്‌കിറ്റാണ് ട്രോളുകള്‍ക്ക് കാരണം. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫ് സ്‌കിറ്റാണ് വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ടിനി ടോം, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ ചേര്‍ന്നു അവതരിപ്പിച്ചത്. ഇത് കാണാന്‍ സദസില്‍ സാക്ഷാല്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു !

ടിനി ടോം ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തെ അനുകരിക്കുന്നതും ഇത് തത്സമയം കണ്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മുഖഭാവങ്ങളുമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഭ്രമയുഗം. ആ സിനിമയേയും മമ്മൂട്ടിയുടെ ക്ലാസിക് കഥാപാത്രമായ കൊടുമണ്‍ പോറ്റിയേയും ടിനി ടോം മോശമാക്കിയെന്നാണ് പലരുടെയും പ്രതികരണം.

ടിനി ടോം പെടുമണ്‍ പോറ്റിയായി അഭിനയിക്കുമ്പോള്‍ അത് കണ്ടിരിക്കുന്ന മമ്മൂട്ടി ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ പോലെ ഉഗ്രരൂപിയായെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ‘ഇതൊക്കെ തത്സമയം കണ്ടോണ്ടിരിക്കുന്ന മമ്മൂട്ടിയുടെ അവസ്ഥ ദയനീയം തന്നെ’ എന്നും വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. ‘മമ്മൂട്ടിയുടെ മുഖം കണ്ടാല്‍ അറിയാം ഈ സ്‌കിറ്റിന്റെ നിലവാരം’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago