Tiny Tom and Mammootty
ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ടിനി ടോം. വനിത ഫിലിം അവാര്‍ഡ്‌സ് 2024 ല്‍ ടിനി ടോമും സംഘവും ചെയ്ത സ്പൂഫ് സ്‌കിറ്റാണ് ട്രോളുകള്‍ക്ക് കാരണം. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫ് സ്‌കിറ്റാണ് വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ടിനി ടോം, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ ചേര്‍ന്നു അവതരിപ്പിച്ചത്. ഇത് കാണാന്‍ സദസില്‍ സാക്ഷാല്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു !
ടിനി ടോം ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തെ അനുകരിക്കുന്നതും ഇത് തത്സമയം കണ്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മുഖഭാവങ്ങളുമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഭ്രമയുഗം. ആ സിനിമയേയും മമ്മൂട്ടിയുടെ ക്ലാസിക് കഥാപാത്രമായ കൊടുമണ്‍ പോറ്റിയേയും ടിനി ടോം മോശമാക്കിയെന്നാണ് പലരുടെയും പ്രതികരണം.
ടിനി ടോം പെടുമണ്‍ പോറ്റിയായി അഭിനയിക്കുമ്പോള്‍ അത് കണ്ടിരിക്കുന്ന മമ്മൂട്ടി ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ പോലെ ഉഗ്രരൂപിയായെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ‘ഇതൊക്കെ തത്സമയം കണ്ടോണ്ടിരിക്കുന്ന മമ്മൂട്ടിയുടെ അവസ്ഥ ദയനീയം തന്നെ’ എന്നും വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. ‘മമ്മൂട്ടിയുടെ മുഖം കണ്ടാല്‍ അറിയാം ഈ സ്‌കിറ്റിന്റെ നിലവാരം’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…