ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു നായിക പദവിയില്‍ അഭിനയിച്ചത് 1994 ല്‍ ആഗ് എന്ന ചിത്രത്തില്‍ ആയിരുന്നു. ആ വര്‍ഷം തന്നെ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച മേന്‍ ഖിലാഡി തു അനാടി എന്ന ചിത്രം ഒരു വിജയമായി.
ഇപ്പോള്‍ പണം കണ്ടാണോ കുന്ദ്രയെ വിവാഹം ചെയ്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. താന്‍ എന്നും സമ്പന്നയായിരുന്നു. അതുകൊണ്ട് കുന്ദ്രയുടെ പണം എനിക്ക് വേണ്ട. ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹം നല്ല നിലയിലായിരുന്നുവെന്നത് യാദൃശ്ചികമാണ്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാന്‍ കാരണമായത്. മറ്റെല്ലാം സംഭവിച്ചത് മാത്രമാണ്. അദ്ദേഹം സമ്പന്നനും മോശം വ്യക്തിയുമാണെങ്കില്‍ ഞാനൊരിക്കലും വിവാഹം കഴിക്കില്ലായിരുന്നു. മറ്റൊന്ന്, അദ്ദേഹത്തേക്കാള്‍ സമ്പന്നര്‍ എന്റെ പിന്നാലെ നടന്നിട്ടുണ്ട്” എന്നും ശില്പ പറയുന്നു.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…