Categories: latest news

കുഞ്ഞ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ തീരുമാനം ഉണ്ടായിരുന്നു: മുത്തുമണി

ചുരുക്കം സിനിമകളിലൂടെ മലയാളി മനസില്‍ ഇടം നേടാന്‍ സാധിച്ച നടിയാണ് മുത്തുമണി. നാടകത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും എത്തി.

സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ഞാന്‍!, ലുക്കി ചുപ്പി തുടങ്ങിയ സിനിമകളില്‍ മുത്തുമണി അഭിനയിച്ചു. കരിയറില്‍ ഇടയ്ക്കിടെ ഇടവേളയും നടിക്ക് വന്നിട്ടുണ്ട്. സംവിധായകന്‍ അരുണ്‍ പിആറിനെയാണ് മുത്തുമണി വിവാഹം ചെയ്തത്.

ഇപ്പോള്‍ വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞിനെക്കുറിച്ച് ഞങ്ങള്‍ തീരുമാനം എടുത്തിരുന്നു എന്ന് പറയുകയാണ് താരം. രണ്ടു പേര്‍ക്കും പൂര്‍ണ ഉത്തരവാദിത്വത്തോടെ നോക്കാന്‍ പറ്റുന്ന സമയത്ത് കുഞ്ഞുങ്ങള്‍ മതിയെന്നതായിരുന്നു തീരുമാനം. അതിനായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. കൊവിഡ് സമയത്താണ് ഞങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചത്. അതുകൊണ്ട് ആരും അറിഞ്ഞതുപോലുമില്ലെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

ഗ്ലാമറസ് പോസുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

3 days ago

ബ്ലാക്കില്‍ കിടിലന്‍ ലുക്കുമായി ശ്രുതി മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago

സാരിയില്‍ അടിപൊളിയായി ദില്‍ഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago