Mammootty and Samantha
മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സാമന്ത നായികയാകും. ആദ്യമായാണ് മമ്മൂട്ടിയും സാമന്തയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. നേരത്തെ ഇരുവരും പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണം ജൂണ്‍ 15 ന് ചെന്നൈയില്‍ ആരംഭിക്കും. ജൂണ്‍ 20 നാകും മമ്മൂട്ടി ജോയിന്‍ ചെയ്യുക. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. തമിഴില്‍ മികച്ച സിനിമകള്‍ ചെയ്തിട്ടുള്ള ഗൗതം മേനോന്‍ ആദ്യമായാണ് മലയാളത്തില്‍ സിനിമ ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
എബിസിഡി, മണ്‍സൂണ്‍ മാംഗോസ്, അനുരാഗ കരിക്കിന്‍ വെള്ളം, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍ ആണ് ഗൗതം മോനോന്‍-മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. ത്രില്ലര്‍ ഴോണറിലാണ് ഈ സിനിമ ഒരുക്കുന്നതെന്നാണ് വിവരം. അതേസമയം മമ്മൂട്ടിയും ഗൗതം മേനോനും ഒന്നിച്ച് അഭിനയിച്ച ഗെയിം ത്രില്ലര്‍ ബസൂക്ക റിലീസിനൊരുങ്ങുകയാണ്.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ…
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…
മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…