Categories: Videos

മത്സരിച്ച് അഭിനയിച്ച് പാര്‍വതിയും ഉര്‍വശിയും; ഉള്ളൊഴുക്ക് ട്രെയ്‌ലര്‍ കാണാം

ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ട്രെയ്‌ലറില്‍ ഇരുവരും മികച്ച പ്രകടനങ്ങള്‍ കാണാം. അതിസങ്കീര്‍ണവും വൈകാരികവുമായ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘കറി ആന്‍ഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ഉള്ളൊഴുക്കില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കമാണ് സിനിമയുടെ പശ്ചാത്തലം. ഉര്‍വശിയുടെ മകന്റെ ഭാര്യയായാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂണ്‍ 21 ന് സിനിമ തിയറ്ററുകളിലെത്തും. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍.എസ്.വി.പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് പോസുമായി നമിത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി അതിഥി

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

11 hours ago

അടിപൊളി ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago