Categories: Gossips

സിനിമ തിരക്കുകള്‍ കാരണം ഒഴിയാന്‍ നോക്കി; മോദിയുടെ നിര്‍ബന്ധത്തില്‍ സുരേഷ് ഗോപി ഇനി ‘കേന്ദ്രമന്ത്രി’

തൃശൂരില്‍ നിന്ന് ജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമായതിനാല്‍ കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ദേശീയ നേതൃത്വം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. സിനിമ തിരക്കുകള്‍ കാരണം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. എന്നാല്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപി ഉണ്ടാവണമെന്ന് സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജൂണ്‍ ഒന്‍പത് ഞായറാഴ്ച തന്നെയായിരിക്കും സുരേഷ് ഗോപി അടക്കമുള്ളവരുടെയും സത്യപ്രതിജ്ഞ. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു.

Suresh Gopi

ഒട്ടേറെ സിനിമകളാണ് സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിരിക്കുന്നത്. സിനിമ തിരക്കുകള്‍ കാരണം ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട എന്ന നിലപാടിലായിരുന്നു താരം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ് ഗോപിയെ നിര്‍ബന്ധിച്ചതായാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago