Suresh Gopi
ഡ്രൈവറോട് മോശമായി പെരുമാറുകയും അടിക്കുകയും ചെയ്ത തൃശൂര്‍ നിയുക്ത എംപി സുരേഷ് ഗോപി വിവാദത്തില്‍. സ്വന്തം കാര്‍ ഡ്രൈവറെ സുരേഷ് ഗോപി അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയുക്ത പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി വരണാധികാരിയില്‍ നിന്ന് വിജയിച്ചതിന്റെ സാക്ഷ്യപത്രം വാങ്ങാന്‍ പോകുന്നതിനിടെയാണ് സംഭവം.
തൃശൂരിലെ വീട്ടില്‍ നിന്ന് കാറില്‍ ഇറങ്ങിയ സുരേഷ് ഗോപി ഡ്രൈവറോട് മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. വാഹനം നിര്‍ത്താന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടപ്പോള്‍ അല്‍പ്പം ദൂരം കൂടി പോയാണ് ഡ്രൈവര്‍ക്ക് ബ്രേക്ക് ചവിട്ടാന്‍ സാധിച്ചത്. ഇതില്‍ കോപംപൂണ്ട സുരേഷ് ഗോപി പിന്നിലെ സീറ്റില്‍ ഇരുന്ന് ഡ്രൈവറെ അടിക്കുകയായിരുന്നു.
വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വളരെ മോശം സമീപനമെന്നാണ് പലരും വിമര്‍ശിച്ചിരിക്കുന്നത്.
കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…
ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…
സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…
നാര്‍സിസ്റ്റിക് അബ്യൂസില്‍ നിന്ന് പുറത്തുകടന്ന ശേഷം നടി…
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തി നടൻ മമ്മൂട്ടി.…