Omar Lulu
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി. യുവ നടിയാണ് ഒമറിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒമര്‍ തന്നെ നിരവധി തവണ പീഡിപ്പിച്ചെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമകളില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ ഉണ്ട്.
അതേസമയം കേസിനു പിന്നില്‍ വ്യക്തിവിരോധമാണെന്ന് ഒമര്‍ ലുലു പ്രതികരിച്ചു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക് മെയിലിങ്ങിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…