Categories: Videos

മോശം സിനിമ ചെയ്യുമ്പോള്‍ അവര്‍ എന്നോട് പറയും ‘ഒരു നല്ല സിനിമ ചെയ്യിക്കാ’ എന്ന്; ആരാധകരെ കുറിച്ച് ആസിഫ് അലി

ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തലവന്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ആസിഫ് അലി ചിത്രത്തിനു തിയറ്ററുകളില്‍ നിന്ന് ഇത്ര മികച്ച പ്രതികരണം ലഭിക്കുന്നത്. വളരെ വൈകാരികമായാണ് പ്രേക്ഷകര്‍ക്കൊപ്പം തലവന്‍ കണ്ട ശേഷം ആസിഫ് പ്രതികരിച്ചത്. തന്റെ ആരാധകരെ കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഫാന്‍സ് എന്നതിലുപരി ആരാധകര്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് ആസിഫ് പറയുന്നു. താന്‍ എത്ര മോശം സിനിമകള്‍ ചെയ്താലും നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് തന്റെ ആരാധകരെന്നും ഒരു അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

‘ ഞാന്‍ അവര്‍ക്കും അവര്‍ എനിക്കും വളരെ പേഴ്‌സണല്‍ ആണ്. പല സമയത്തും മോശം സിനിമകള്‍ ചെയ്യുമ്പോള്‍ എന്നെ വിളിച്ച്, അല്ലെങ്കില്‍ നേരില്‍ കാണുന്ന അവസരത്തിലൊക്കെ വളരെ വിഷമത്തില്‍ എന്നോടു പറയാറുണ്ട്…’ഇക്കാ ഒരു നല്ല സിനിമ ചെയ്യിക്കാ’ എന്നൊക്കെ. എത്ര മോശം സിനിമ ചെയ്താലും ഞാനൊരു നല്ല സിനിമ ചെയ്യുന്നതിനെ പറ്റി അവര്‍ ആഗ്രഹിക്കും. അതിനായി അവര്‍ കാത്തിരിക്കും. ഫാന്‍സ് എന്നതിലുപരി വളരെ അറ്റാച്ച്‌മെന്റ് ആണ് അവരുമായി,’ ആസിഫ് അലി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

6 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago