Categories: latest news

ഹണിമൂണിന് പോകാന്‍ സമയം കിട്ടിയിട്ടില്ല: അപര്‍ണ ദാസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഈയടുത്താണ് രണ്ടുപേരും വിവാഹിതരായത്. മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിനീത് ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിലും ദീപക് അഭിനയിച്ചു. ‘തട്ടത്തിന്‍ മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ അടക്കം നിരവധി ചിത്രങ്ങളില്‍ ദീപക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ വിവാഹ ശേഷം ഹണിമൂണിനേക്കുറിച്ചുള്ള ചോദ്യത്തിന് അപര്‍ണ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ഹണിമൂണ്‍ ഒന്നും പോയിട്ടില്ല. സമയം കിട്ടിയില്ല. ഇനി പോണം. എവിടുത്തേക്ക് ആണെന്ന് ഒക്കെ ഇനി തീരുമാനിക്കണം, നിങ്ങള്‍ ദീപക്കെട്ടനോട് ചോദിക്ക്. ദീപക്ക് ഏട്ടന്‍ അങ്ങനെ എങ്കിലും പറഞ്ഞു ഞാന്‍ അറിയട്ടെ എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

2 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

2 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

17 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

24 hours ago