Categories: Gossips

മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാന്‍ ശോഭന; പുതിയ അപ്‌ഡേറ്റ്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L360 ന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ 360-ാം ചിത്രത്തില്‍ നായികയായി ശോഭന എത്തുന്നു എന്നതാണ് ഈ സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാനുള്ള പ്രധാന കാരണം. സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നത്.

Mohanlal and Shobana

കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് ശോഭന അഭിനയിക്കുന്നത്. ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ശോഭനയുടേതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. മോഹന്‍ലാലിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് മണിയന്‍പിള്ള രാജു അഭിനയിക്കുന്നത്.

കാര്‍ ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങ്ങും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago