Categories: latest news

ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു; ഐശ്വര്യ റായ്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അവര്‍ അഭിനയിക്കുകയുണ്ടായി.

ഇപ്പോള്‍ രാവണ്‍ സിനിമയെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് വൈറലാരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിനായി പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണരണമായിരുന്നു. ഒരുമിച്ച് എടുക്കാനുള്ള സീന്‍ ആയതിനാല്‍ എല്ലാവരും അതേസമയത്ത് തന്നെ എഴുന്നേറ്റ് ഷൂട്ടിംഗ് സ്ഥലത്ത് എത്തിയിരുന്നു. രാവിലെ കുളിച്ച് റെഡിയായി താന്‍ സെറ്റിലേയ്ക്ക് പോയാലും തനിക്ക് അന്ന് എടുക്കേണ്ടത് ചളി പറ്റിക്കൊണ്ടുള്ള ഷോട്ടുകളായിരിക്കും. അതുകൊണ്ട് തന്നെ വൃത്തിയില്‍ സെറ്റിലെത്തിയാലും തനിക്ക് ഷൂട്ടിനായി മേല് ചളി പുരട്ടേണ്ടി വരും. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് താന്‍ വളരെയധികം ക്ഷീണിതയായിരുന്നെന്നും കഠിനമായ മഴയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു എന്നും ഐശ്വര്യ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

നാടന്‍ ലുക്കുമായി അനുശ്രീ

നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ.…

8 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

9 hours ago

പുത്തന്‍ ഗെറ്റപ്പുമായി പാര്‍വതി

പുതിയ ഗെറ്റപ്പില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…

9 hours ago

സാരിച്ചിത്രങ്ങളുമായി മിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago