Categories: Gossips

ഗൗതം മേനോന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍ !

ആദ്യ മലയാള സിനിമ സംവിധാനം ചെയ്യാന്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. മമ്മൂട്ടിയായിരിക്കും ചിത്രത്തില്‍ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് വിവരം.

അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’യാണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മേയ് 23 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.

അനില മൂര്‍ത്തി

Recent Posts

ബോക്സ് ഓഫീസിൽ സൂര്യ തരംഗം; ഒരൊറ്റ വർഷം മൂന്ന് 100 കോടി, പുതിയ റെക്കോർഡ്!

തമിഴ് സിനിമയിൽ ഇതുവരെയാരും തൊടാത്ത ഒരു വലിയ…

2 hours ago

വിനീതേട്ടനൊപ്പം അഭിനയിക്കാൻ 30 വർഷം കാത്തിരുന്നു; ഇതൊരു സ്വപ്ന സാക്ഷാത്കാരം: ലെന

മലയാള സിനിമയിൽ വന്നിട്ട് മുപ്പത് വർഷമായെങ്കിലും നടൻ…

2 hours ago

76-ാം വയസ്സിലും തകർത്തടിച്ച് സമർ ഖാൻ! ശരത് സക്സേനയുടെ ഫിറ്റ്നസ് രഹസ്യം വൈറൽ

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ്…

14 hours ago

ആ സർപ്രൈസ് ഹിറ്റിന് രണ്ടാം ഭാഗം വരുന്നു! ‘മൊത്ത രാത്രി 2’ ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തമിഴ്…

15 hours ago