Categories: Videos

ആര്‍ക്കുമൊപ്പം ഞാന്‍ കിടന്നു കൊടുത്തിട്ടില്ല, അഖില്‍ മാരാര്‍ അറിയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തണം: ഒമര്‍ ലുലു

ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ബിഗ് ബോസിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഒമര്‍ പറഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ഥി കൂടിയായിരുന്നു ഒമര്‍ ലുലു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വിജയിയായ അഖില്‍ മാരാറാണ് കാസ്റ്റിങ് കൗച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ബിഗ് ബോസിലേക്ക് അവസരം ലഭിക്കാനായി പെണ്‍കുട്ടികളെ കാസ്റ്റിങ് കൗച്ചിനു ഇരയാക്കുന്നുണ്ടെന്ന ആരോപണം പിന്നീട് പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഇതേ കുറിച്ച് പ്രതികരിക്കാനായി മാധ്യമങ്ങള്‍ അടക്കം പലരും തന്നെ സമീപിച്ചെന്ന് ഒമര്‍ ലുലു പറഞ്ഞു.

‘ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്ന കാര്യമൊന്നും എനിക്കറിയില്ല. അഖില്‍ പറഞ്ഞപ്പോഴാണ് എന്റെ ശ്രദ്ധയില്‍ ഇത് വരുന്നത്. എന്നെ അവര്‍ സീസണ്‍ 2 മുതല്‍ ബിഗ് ബോസിലേക്ക് വിളിക്കുന്നുണ്ട്. സീസണ്‍ ഫൈവിലാണ് ഞാന്‍ പങ്കെടുത്തത്. എന്താണ് ബിഗ് ബോസ് എന്ന് അറിയാന്‍ വേണ്ടി പോയതാണ്. പക്ഷേ അതിന്റെ ഉള്ളില്‍ എത്തിയപ്പോള്‍ മനസ്സിലായി ഇത് എനിക്ക് പറ്റുന്ന പരിപാടിയല്ലെന്ന്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചോദിച്ചാല്‍ എനിക്ക് ആരുടെ കൂടെയും കിടന്നൊന്നും കൊടുക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് എനിക്ക് അതേ കുറിച്ച് അറിയില്ല. എന്തെങ്കിലും അഖിലിന് കൃത്യമായി അറിയാമെങ്കില്‍ അത് ഓപ്പണ്‍ ആയി പറയുക. ആരൊക്കെ ആണ് എന്തൊക്കെ ആണ് എന്നൊക്കെ. ഇല്ലെങ്കില്‍ അത് കുറേ പേരെ ബാധിക്കും,’ ഒമര്‍ ലുലു പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 days ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago