Mohanlal and Mammootty
നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരേ വേദിയില്‍. വനിത ഫിലിം ഫെയര്‍ അവാര്‍ഡ്സ് വേദിയിലാണ് മലയാളത്തിന്റെ മഹാനടന്മാര്‍ ഒന്നിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വനിത അവാര്‍ഡ്സില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയാണ്. മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് നല്‍കിയത് സാക്ഷാല്‍ മോഹന്‍ലാലും ! മോഹന്‍ലാല്‍ മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കുന്നത് ചരിത്ര നിമിഷമെന്നാണ് ആരാധകരുടെ കമന്റ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് നല്‍കാന്‍ അവസരം ലഭിച്ചത് തനിക്ക് ലഭിച്ച സുകൃതവും ഭാഗ്യവുമാണെന്ന് ലാല്‍ പറഞ്ഞു.
മമ്മൂട്ടിയും മോഹന്‍ലാലും പരസ്പരം മുത്തം നല്‍കുന്ന വീഡിയോയും വനിത പങ്കുവെച്ചിട്ടുണ്ട്. വനിത അവാര്‍ഡ്സ് വേദിയില്‍ വെച്ചാണ് ഇരുവരും മുത്തം നല്‍കി തങ്ങളുടെ സൗഹൃദത്തിന്റെ ആഴം പ്രകടമാക്കിയത്.
അലന്‍സ്‌കോട്ടുമായി ചേര്‍ന്നാണ് വനിത ഫിലിം ഫെയര്‍ അവാര്‍ഡ്സ് നടത്തിയത്. കൊച്ചിയിലായിരുന്നു ഷോ. സംവിധായകന്‍ ജോഷിയെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ജോഷിക്ക് പുരസ്‌കാരം നല്‍കിയത്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…